ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; രണ്ട് ദിവസം ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു
പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 24നും 25നും ചില ട്രെയിനുകൾ വഴി മാറിയോടും. 24നു പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. 25ലെ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും. എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നു സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും. […]
Read more