ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെയാണ് പൊലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുമാരി എന്ന വയോധികയുടെ സ്വർണമാണ് മോഷണം പോയത്. മകന്റെ വീട്ടിൽ നിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്നു ആഭരണങ്ങൾ. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽ വെച്ചാണ് മോഷണം നടത്തിയത്. പ്രതിയുടെ ഇൻസ്റ്റഗ്രാം റീലുകളും 600-ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് […]
Read more