Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Transformer

അടൂരിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി; പരാതി നൽകി KSEB

പത്തനംതിട്ട: അടൂർ നെടുംകുളഞ്ഞിയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവത്തിൽ സാമൂഹ്യവിരുദ്ധർക്കെതിരെ കെഎസ്ഇബി പൊലീസിൽ പരാതി നൽകി. അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് അടൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് പന്നിവിഴ നെടുംകുളഞ്ഞി ഭാഗത്തെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരി എറിഞ്ഞത്. ഇതോടെ നൂറിലധികം വീടുകൾ ഉൾപ്പെടുന്ന പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി. കെഎസ്ഇബി ഓഫീസിലേക്ക് നാട്ടുകാരുടെ പരാതികളും പ്രതിഷേധവും […]
Read more

ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപണിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ട്രാന്‍സ്‌ഫോമറിലെ അറ്റപ്പണിക്കിടയില്‍ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി പ്രസാദിനാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.ട്രാന്‍സ്‌ഫോര്‍മറിന്റെ ഗ്രില്ലുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ലൈനിന് മുകളില്‍ നിന്നിരുന്ന പ്രസാദിനെ കയര്‍കെട്ടി താഴെയിറക്കി. പ്രസാദിനെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix