Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: transportminister

വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനമോഡിഫിക്കേഷന് പ്രത്യേക ഇളവ് അനുവദിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. അനധികൃതമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവരിൽ നിന്ന് 5,000 രൂപ വീതം പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. മെയ് 18 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അനധികൃത വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 5.53 കോടി രൂപ പിഴയായി ഈടാക്കിയതായും കെ.എൻ. ബാലഗോപാലിന്റെ […]
Read more

സ്വകാര്യ ബസ് സമരം പിൻവലിച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കുന്നതിനും പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമാനുസൃതമായി നടപ്പാക്കുന്നതിനും ചർച്ചയിൽ ധാരണയായി. അതേസമയം, ബസ് ചാർജ് വർധനവും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുന്നതും സംബന്ധിച്ച് നിലവിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു. ഈ ആവശ്യങ്ങളിൽ ഉടൻ അനുകൂല തീരുമാനമുണ്ടാകില്ലെന്ന് […]
Read more

ചേരാനല്ലൂർ വാഹനാപകടം; കർശന നടപടി ഉറപ്പ് നൽകി ഗതാഗതമന്ത്രി, ആര്‍ക്കും ആനുകൂല്യം ലഭിക്കില്ല

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. അപകടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്തവർ വലിയ വാഹനങ്ങളുമായി നിരത്തിലിറങ്ങി അപകടമുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അപകടമുണ്ടായശേഷം നടപടിയെടുക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഇത്തരം സംഭവങ്ങൾ തടയാൻ മുൻകരുതലുകൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളത്ത് ഇത്തരം അപകടങ്ങൾ പതിവാകുന്നതിൽ ആശങ്കയുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും അദ്ദേഹം […]
Read more

പരിവാഹൻ സൈറ്റ് തകരാർ; ഇടപെട്ട് ഗതാഗത മന്ത്രി, കേന്ദ്രവുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: പരിവാഹൻ സൈറ്റ് തകരാറിലായതിനെ തുടർന്ന് കേരള അതിർത്തികളിൽ ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ. വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രിയുമായി ഇന്ന് ഫോണിൽ ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരിവാഹൻ സംവിധാനത്തിലെ തകരാർ സംബന്ധിച്ച് ജൂൺ മാസത്തിൽ തന്നെ കേന്ദ്ര ഗതാഗത മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.പി. ജോൺ പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് അന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി വീണ്ടും […]
Read more

വാഹനത്തിന് ഫിറ്റ്നസ് ലഭിച്ചില്ല; മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നേരിട്ട ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും കുറിപ്പിലുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ […]
Read more

താന്‍ നടത്തിയത് സ്വയം വിമര്‍ശനം; അധിക്ഷേപ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെയും കുടുംബിനികളുടെയും യാഥാർഥ്യങ്ങൾ രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ വേണ്ടത്ര മനസ്സിലാക്കിയില്ലെന്ന സ്വയംവിമർശനമാണ് താൻ നടത്തിയതെന്നും, അതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ പൊതുഗതാഗത രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആ പ്രശ്നം തിരിച്ചറിഞ്ഞ് പദ്ധതി മുന്നോട്ടുവെച്ചത് രാഹുൽ ഗാന്ധിയാണെന്നും, അതിനെ അഭിനന്ദിക്കുക മാത്രമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix