Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tripunithura

തൃപ്പൂണിത്തുറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

കൊച്ചി: തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികളും ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ മൂക്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇടിച്ചുതകര്‍ത്തു. കുട്ടിയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റു. രണ്ട് പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസടുത്തിട്ടുണ്ട്.
Read more

15കാരൻ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം; പിന്നിൽ റാഗിങ്ങ്, ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ

കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ റാഗിങ്ങെന്ന് ആരോപണം. വിദ്യാർത്ഥി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സ്കൂളിൽ ക്രൂരമായ പീഡനത്തിന് കുട്ടി ഇരയായെന്ന ആരോപണവുമായാണ് അമ്മ രംഗത്തെത്തിയിരിക്കുന്നത്. കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിറത്തിൻ്റെ പേരിൽ പരിഹസിക്കപ്പെട്ടെന്നും വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചുവെന്നും ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇത് സ്കൂളിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix