കരൂർ ദുരന്തം; ദുരിത ബാധിതരെ നേരിൽ കണ്ട് വിജയ്
ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ നേരിൽ കണ്ട് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലിലേക്ക് വരുത്തിയായിരുന്നു വിജയ് നേരിട്ട് കണ്ടത്. കരൂരിൽ വീടുകളിലെത്തി ദുരന്തബാധിതരുടെ കുടുംബങ്ങളെ സന്ദർശിക്കാത്ത കാര്യത്തിലും വിജയ് വിശദീകരണം നൽകി. ദുരന്തം നടന്ന് ഒരു മാസം തികയുന്ന ദിവസമാണ് വിജയ് കുടുംബങ്ങളെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. ദുരന്തബാധിതരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്‌ചയിൽ അറിയിച്ചു. നേരത്തെ ഈ ഹോട്ടലിൽ […]
Read more