സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കരൂർ ദുരന്തം; വിജയ് നാളെ ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും

ചെന്നൈ: കരൂർ കേസിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസിൽ എത്തുമെന്നാണ് വിവരം. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായി ഇന്നലെ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരണപ്പെട്ടത്. സംഭവത്തിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

അഖിൽ മാരാർ ട്വന്റി 20യിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും

കോട്ടയം∙ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി 20 കോഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം.

Read More »

ഫിൽറ്റർ ചതിച്ചു; നഷ്ടമായത് 1.4 ലക്ഷം ഫോളോവേഴ്സിനെ!

എല്ലാവരും സൗന്ദര്യാസ്വാദകരായതു കൊണ്ടുതന്നെ സുന്ദരികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ടാകും. അതേസമയം തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞാൽ ആ നിമിഷം പോകാവുന്നതേ ഉള്ളു അതുവരെ ഉണ്ടായിരുന്ന ഫോളോവേഴ്സെല്ലാം. അത്തരമൊരു കഠിന യാഥാർത്ഥ്യത്തിലൂടെ കടന്ന് പോവുകയാണ്

Read More »

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 4 വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർകക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോതമംഗലം–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘റെയ്ഹാൻ’ എന്ന സ്വകാര്യ ബസും ജയ്ഭാരത് കോളേജ്

Read More »

പുതിയ ക്രിമിനൽ നിയമവുമായി താലിബാൻ; ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല

കാബൂൾ: ഗാർഹികപീഡനം നിയമാനുസൃതമാക്കാനുള്ള ക്രിമിനൽ നീക്കവുമായി താലിബാൻ. എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാകുകയോ ഇല്ലാത്തപക്ഷം പീഡനപരാതി നിലനിൽക്കില്ല. ഇതിനായി പുതിയ ക്രിമിനൽ നിയമം താലിബാൻ അവതരിപ്പിച്ചു. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം

Read More »

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഇത്തവണ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ്‌ ആയിരുന്നതിനാൽ മത്സരിച്ചില്ലെന്നും, എല്ലാ ഇടത്തും പ്രചാരണത്തിന് എത്തേണ്ടതിനാലാണ് അന്ന് മത്സരിക്കാതിരുന്നത്. നിലവിൽ

Read More »

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ഒന്നര മാസത്തിനിടെ നടത്തിയത് 21 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്

കൊച്ചി: ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ 33 പേരെ പ്രതികളാക്കി വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ 21.39

Read More »
Advertisement