ലണ്ടൻ: യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സോമർസെറ്റിലെ ടോണ്ടനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിരയ്ക്ക് ആണ് ശിക്ഷ ലഭിച്ചത്. ടോണ്ടൻ ക്രൗൺ കോടതിയാണ് പന്ത്രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിയുടെ പകുതി കഴിയുമ്പോൾ ഇയാളെ യുകെയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
2025 ഒക്ടോബർ 11-ന് ടോണ്ടനിലെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി തളർന്നിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ച ഇയാൾ അടുത്തുള്ള കടയിൽ നിന്ന് മദ്യം വാങ്ങി നൽകുകയും തുടർന്ന് പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.




