ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം; ഇറാനിൽ കൂറ്റൻ ബിൽബോർഡ്
ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന തരത്തിലുള്ള ബിൽബോർഡ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഉയർന്നു. ടെഹ്‌റാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന തരത്തിലുള്ള ചിത്രമാണ് ബിൽബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും” എന്ന സന്ദേശം ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ എഴുതിയിട്ടുണ്ട്. “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്” എന്ന വാചകവും ബിൽബോർഡിലുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് ഈ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇറാനെതിരായ യുഎസ് സൈനിക നടപടികൾ […]
Read more






