ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നു; 2,200 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി നീക്കം
വാഷിംഗ്ടൺ: ഇറാൻ–അമേരിക്ക സംഘർഷം കടുപ്പം പ്രാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന നീങ്ങുന്നു. 2,000-ത്തിലധികം മറീൻ സൈനികരെ വഹിക്കുന്ന അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ നീക്കം. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31-ാം മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരാണ് കപ്പലിലുള്ളത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള സജ്ജീകരണങ്ങളോടെയാണ് ട്രിപ്പോളി സഞ്ചരിക്കുന്നത്. […]
Read more