Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Uzbekistan

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആലപ്പുഴ സ്വദേശി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് കമ്മീഷൻ കത്തയച്ചു. സാവരിയ ആക്രമണത്തിനും നിർബന്ധിത മതപരിവർത്തന ശ്രമത്തിനും ഇരയായെന്ന ആരോപണങ്ങളിൽ ദേശീയ വനിതാ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ മൂന്നിനാണ് ഉസ്‌ബെക്കിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ […]
Read more

ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്

ആലപ്പുഴ: ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും കണ്ടെത്തലുകൾക്ക് സമാനമായാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിയേറ്റതിന്റെ പാടുകളും നട്ടെല്ലിന് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിടുക. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം […]
Read more

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. ഹരിപ്പാട് പൊലീസാണ് പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇന്ന് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്. രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പരിശോധന നടക്കും. മകളുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സാവരിയയുടെ പിതാവ് ജില്ലാ […]
Read more

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; സഹപാഠി കുറ്റം സമ്മതിച്ചു

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയായ സഹപാഠി സദറുല്‍ അനം (23) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബുഖാറ പൊലീസിനോടാണ് പ്രതി കൊലപാതകം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷം വിദ്യാർഥിനിയെ മർദിക്കുകയും ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ ശനിയാഴ്ച […]
Read more

സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23) എന്ന യുവാവിനെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും മെഡിക്കൽ വിദ്യാർഥിയാണ്. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചുവരികയായിരുന്നു. സാവരിയയെ ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer