മിഠായി വിതരണം; ‘വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകി’ വിശദീകരിച്ച് വി മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവും കഴക്കൂട്ടം എംഎൽഎയുമായ വി. മുരളീധരൻ. സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ വിശദീകരണം നൽകിയത്. ദേശാഭിമാനി പത്രം വസ്തുത പരിശോധിക്കാതെ വിഷയം പ്രചരിപ്പിച്ചുവെന്നും, തുടർന്ന് മറ്റ് മാധ്യമങ്ങളും അതിനെ പിന്തുടർന്നുവെന്നും അദ്ദേഹം വിമർശിച്ചു. കട്ടേല മോഡൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്കായി വാങ്ങിയ മിഠായി വിതരണം ചെയ്യാനായാണ് താൻ […]
Read more