തിരുവനന്തപുരം: കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവത്തിനിടെ എംഎല്‍എ വി. മുരളീധരന് നടത്തിയ മിഠായി വിതരണം വിവാദമായി. കുട്ടികളിലേക്ക് മിഠായി എറിഞ്ഞ് നല്കിയ രീതിക്കെതിരെ എ എ റഹീം എംപി രംഗത്തെത്തി. സംഭവത്തില്‍ എംഎല്‍എ കുട്ടികളോടും കേരളത്തോടും നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എ എ റഹീമിന്റെ പ്രതികരണം. “നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല” എന്ന വാക്കുകളോടെ ആരംഭിച്ച കുറിപ്പില്‍, ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളോടുള്ള ഈ രീതിയിലുള്ള പെരുമാറ്റം വിമര്ശനവിധേയമാണെന്നും, സമൂഹത്തിന്റെ മാനവിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും റഹീം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മനുസ്മൃതി എന്ന പരാമര്‍ശം ഉള്‍പ്പെടുത്തി വിമര്‍ശനം ഉയര്‍ത്തിയ അദ്ദേഹം, അംബേദ്കറും ഭരണഘടനയും കുട്ടികളുടെ വഴിവിളക്കാണെന്നും ഫേസ്ബുക്കില്‍ പറഞ്ഞു.






