കൊച്ചി: നടി പ്രിയങ്ക മോഹനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (KTO) ആണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊറിയൻ സർക്കാരിനും കെ.ടി.ഒയ്ക്കും നന്ദി അറിയിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞു. ഈ അന്താരാഷ്ട്ര അംഗീകാരം തന്റെ യാത്രയിലെ ഒരു പ്രധാന നേട്ടമാണെന്നും അവർ പ്രതികരിച്ചു.
അതേസമയം, 2026-ൽ റിലീസ് ചെയ്ത “മേഡ് ഇൻ കൊറിയ” എന്ന ചിത്രത്തിലൂടെയും പ്രിയങ്ക മോഹൻ ശ്രദ്ധ നേടിയിരുന്നു. രാ കാർത്തിക് സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.






