വടക്കൻ കേരളത്തിൽ കൂടുതൽ കെഎസ്ആർടിസി സർവീസ് വേണം; വിടി ബൽറാം
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കണമെന്ന് വി.ടി. ബൽറാം എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ കെഎസ്ആർടിസി ഡിപ്പോകളും സർവീസുകളും കുറവാണെന്നും ഇത് യാത്രാ ക്ലേശത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം മലബാറിലെ ഭൂരിഭാഗം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും കൂടുതൽ സർവീസുകൾ ഇല്ലെങ്കിൽ ഈ പദ്ധതി അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃത്താല കേന്ദ്രമായി പുതിയ ഡിപ്പോ […]
Read more

