Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; പിണറായി വിജയന്‍ എല്ലാ കാലത്തും ആ കസേരയില്‍ തുടരട്ടെ: വി ടി ബല്‍റാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷ നേതാക്കളെയും പരിഹസിച്ച് നിയമസഭയില്‍ യു.ഡി.എഫ് നേതാവ് വി ടി ബല്‍റാം. “പിണറായി വിജയന്‍ എല്ലാകാലത്തും പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന് ആശംസിക്കുന്നു. നേരത്തെ പ്രതിപക്ഷത്തെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ചെറിയ ആശങ്കയുണ്ടായിരുന്നു, പക്ഷേ ഇപ്പോഴത്തെ സാഹചര്യം മാറിയിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

ബി ടി ബല്‍റാം സഭയില്‍ ഉയര്‍ത്തിയ മറ്റൊരു പ്രധാന പ്രശ്നം എല്‍.ഡി.എഫ് സീറ്റുകളുടെ നിലപാടും സിപിഐഎം പ്രകടനവും ആയിരുന്നു. “അപ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയായിരുന്നു. 26 സീറ്റിലേക്ക് സിപിഐഎം ചുരുങ്ങിയെങ്കില്‍ ആത്മ പരിശോധന നടത്തണം. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത്” എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃ സമീപനത്തിലെ മാറ്റമില്ലെങ്കില്‍ കേരളത്തിന് അത് അപകടകരമാകുമെന്നും, മുമ്പത്തെ ചില ഭീഷണികള്‍ സഭയിലും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നില്‍ക്കണം. നഷ്ടപ്പെട്ടുപോയ കുത്തൊഴുക്കുകളെ തിരിച്ചുപിടിക്കാന്‍ എളിയ പരിശ്രമം നടത്തണം” എന്ന് വി ടി ബല്‍റാം അറിയിച്ചു.

തോല്‍വിയില്‍ നേരിട്ട രാഷ്ട്രീയമായ വേട്ടയാടലും അധിക്ഷേപവും പരിഹാസവും അദ്ദേഹം വെളിപ്പെടുത്തി. യുഡിഎഫ് നേടിയ സമാനതകളില്ലാത്ത രാഷ്ട്രീയ വിജയം പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനാഭ്യര്‍ഥനയായിരുന്നു.

പഴയ സര്‍ക്കാരിന്റെ സമീപനം മനുഷ്യത്വരഹിതമായിരുന്നുവെന്നും, പുതിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുന്നുണ്ടെന്നും, തൊഴിലാളികള്‍ക്ക് ഘട്ടംഘട്ടമായി 21,000 രൂപ വരുമാനം ഉറപ്പാക്കുമെന്നും വി ടി ബല്‍റാം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix