പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി മാറ്റം; വ്യക്തിപരമായ കാരണമെന്ന് സുരേഷ് ബാബു
പാലക്കാട്: വ്യക്തിപരമായ കാരണങ്ങളാലാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതെന്ന് സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുമ്പ് വ്യക്തിപരമായ അസൗകര്യം നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി സ്ഥാനം ഒഴിയാൻ ആരോഗ്യപ്രശ്നം മാത്രമാണ് കാരണമാകേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പുതിയ ജില്ലാ […]
Read more