വെർച്വൽ അറസ്റ്റ് ഭീഷണിയിൽ വയോധികന്റെ പണം തട്ടാനുള്ള ശ്രമം തകർത്ത് ബാങ്ക് അധികാരികൾ
കോട്ടയം: മുണ്ടക്കയത്തു വെർച്വൽ അറസ്റ്റ് ചെയ്തെന്നു ഭീഷണിപ്പെടുത്തി വയോധികന്റെ അമ്പത്തഞ്ചു ലക്ഷം രൂപ തട്ടാൻ ശ്രമം. കേരള ഗ്രാമീണ ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇടപെട്ടതിനാൽ പണം നഷ്ടമായില്ല. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുംബൈ പൊലീസിൽ നിന്നാണെന്നു പറഞ്ഞു മുണ്ടക്കയം സ്വദേശിക്കു വിഡിയോ കോൾ വന്നത്. ഇദ്ദേഹത്തിന്റെ പേരിൽ മുംബൈയിലുള്ള ഒരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിൽ നിന്നു മൂന്നു കോടി രൂപയുടെ തട്ടിപ്പു നടന്നെന്നും സംഘം ധരിപ്പിച്ചു. വെർച്വൽ അറസ്റ്റിൽ ആണെന്നും വീട്ടിൽനിന്ന് മാറരുതെന്നും പറയുകയുണ്ടായി. […]
Read more