Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vikram1

വിക്രം-1 റോക്കറ്റ് വിജയകരം; സ്വകാര്യ ബഹിരാകാശ മേഖലയിൽ നേട്ടം

ശ്രീഹരിക്കോട്ട: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയിൽ നിർണായക നേട്ടം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യ മേഖല ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ, നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോക്കറ്റിന്റെ സഞ്ചാരപഥത്തിന് സമീപം നിയന്ത്രിത മേഖലകളും പ്രഖ്യാപിച്ചിരുന്നു. […]
Read more

വിക്രം-1 റോക്കറ്റ് വിക്ഷേപണം; കൗണ്ട്ഡൗൺ നിർത്തിവെച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ കമ്പനി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റ് വിക്രം-1ന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ താൽക്കാലികമായി നിർത്തിവെച്ചു. വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട് ഡൗൺ നിർത്തിയത്. സാങ്കേതിക കാരണമാണോ മറ്റ് പ്രശ്നങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല. അൽപ്പ സമയത്തിനകം പരിശോധനകൾ പൂർത്തിയാക്കി കൗണ്ട് ഡൗൺ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിക്രം-1 ഇന്ത്യയിലെ സ്വകാര്യ മേഖല വികസിപ്പിച്ച പ്രധാന ഓർബിറ്റൽ റോക്കറ്റ് പദ്ധതികളിലൊന്നാണ്.
Read more

കുതിച്ചുയരാന്‍ വിക്രം-1; രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് ഇന്ന് വിക്ഷേപിക്കും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30-നാണ് വിക്ഷേപണം. സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് വികസിപ്പിച്ച വിക്രം-1, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റാണ്. ഏകദേശം 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള വിക്രം-1ന് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ കഴിയും. എന്നാൽ ആദ്യ ദൗത്യമായ ‘ഓപ്പറേഷൻ […]
Read more
Advertisement
WhiteswanTV Footer