കേരള ഹൗസിൽ ഇനി ‘നോ ഫ്രീ ഫുഡ്’; VVIP ഡ്യൂട്ടിക്കാർക്കും ബിൽ നിർബന്ധം
ന്യൂഡൽഹി: ദില്ലിയിലെ കേരള ഹൗസിൽ ഇനി മുതൽ വിവിഐപി ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും സൗജന്യ ഭക്ഷണമില്ല. മുഖ്യമന്ത്രിയടക്കമുള്ള വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള കേരള ഹൗസ് ജീവനക്കാർ, ദില്ലി പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർക്കും ഇനി ഭക്ഷണത്തിന് പണം നൽകണം. ഇതുസംബന്ധിച്ച് കേരള ഹൗസ് പുതിയ ഉത്തരവിറക്കി. നേരത്തെ കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ചെലവിലാണ് ഇവർക്കുള്ള ഭക്ഷണം നൽകിയിരുന്നത്. എന്നാൽ സൗജന്യ ഭക്ഷണം നൽകുന്നതിന് പ്രത്യേക ഉത്തരവില്ലെന്നും ഹോസ്പിറ്റാലിറ്റി ബില്ലിംഗിൽ ഇതിനായി പണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് […]
Read more