Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: VS Achuthanandan

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. നിലവില്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read more

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്. ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി ചെറിയ രീതിയില്‍ വഷളായിരുന്നെങ്കിലും എം ആര്‍ ഐ സ്‌കാനില്‍ പുരോഗതി രേഖപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിഎസിനെ എസ് യു ടി […]
Read more

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം മുതിർന്ന നേതാവ് ജി സുധാകരനും ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.
Read more

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്. വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
Read more

വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു; ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ് വി എസ്. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനി‍ർത്തിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നെന്ന് ഡോക്ടർമാർ അറിയിക്കുന്നു. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read more

വി എസ് അച്യുതാനന്ദൻ മെഡിക്കൽ ഐസിയുവിൽ തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ മെഡിക്കൽ ഐസിയുവിൽ തുടരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനപുരത്തെ എസ് യുടി ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് വിഎസ് അച്യുതാനന്ദൻ.സിപിഐഎം ജനറൽ സെക്രട്ടറി എം […]
Read more

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
Read more

വീണ്ടും കത്തുന്ന സോളാര്‍;ഇടനിലക്കാരെക്കൊണ്ട് പൊറുതിമുട്ടിയ കേരളം

പതിനൊന്നു വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ഒരു സമരം,സോളാര്‍ പീഡനകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം.കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങള്‍ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞു.അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരം വലഞ്ഞുപോയ സമരം.അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെ സമരത്തിനായി ആഹ്വനം നടത്തിയ നേതാക്കള്‍ സമരക്കാരെക്കണ്ട് ശരിക്കും ഞെട്ടി.സാധാരണ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നീളുന്നത് രണ്ടോ മൂന്നോ മണിക്കൂറായിരിക്കും.സമരത്തില്‍ അണിനിരക്കുന്നതിന് എത്തുന്നവര്‍ എത്രയെന്നൊക്കെ വ്യക്തതയുണ്ടാവും. […]
Read more

വീണ്ടും കത്തുന്ന സോളാര്‍;ഇടനിലക്കാരെക്കൊണ്ട് പൊറുതിമുട്ടിയ കേരളം

പതിനൊന്നു വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ഒരു സമരം,സോളാര്‍ പീഡനകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം.കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങള്‍ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞു.അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരം വലഞ്ഞുപോയ സമരം.അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെ സമരത്തിനായി ആഹ്വനം നടത്തിയ നേതാക്കള്‍ സമരക്കാരെക്കണ്ട് ശരിക്കും ഞെട്ടി.സാധാരണ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നീളുന്നത് രണ്ടോ മൂന്നോ മണിക്കൂറായിരിക്കും.സമരത്തില്‍ അണിനിരക്കുന്നതിന് എത്തുന്നവര്‍ എത്രയെന്നൊക്കെ വ്യക്തതയുണ്ടാവും. […]
Read more
Advertisement
WhiteswanTV Footer