Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vsivankutty

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

തിരുവനന്തപുരം: ബസിൽ യാത്ര ചെയ്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. ബസിൽ വെച്ച് മോശമായി പെരുമാറിയ സംഭവത്തിന്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തി പുറത്തുവിട്ടിരുന്നു. സംഭവത്തിൽ എസ്.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രജീഷിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
Read more

മന്ത്രി സി.പി. ജോണിന്റെ പരാമർശം അപലപനീയം; വി. ശിവൻകുട്ടി

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ വിവാദ പരാമർശത്തെ മുൻമന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരും ജനപ്രതിനിധികളും ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും, സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ ജനങ്ങളെ ആക്ഷേപിക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ മാനസികമായി ആളുകളെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീ പദ്ധതിയെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാർ ജനങ്ങളെയും സ്വന്തം പ്രവർത്തകരെയും വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. […]
Read more

ഭാരതാംബ വിവാദം; വി ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ പോര് മുറുകുന്നു. മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കും. പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ സിപിഐഎമ്മും രംഗത്തിറങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ശക്തമായത്. അതേസമയം ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരും മുറുകും. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോര്‍ച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നു. എബിവിപി […]
Read more

Recent News

Advertisement
WhiteswanTV Footer