Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: WaqfIssue

വഖഫ് ഹർജികൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: പി. രാജീവ്

തിരുവനന്തപുരം: വഖഫ് നിയമം ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, വഖഫ് ഹർജികൾ കോടതി തള്ളിയെന്നത് തെറ്റായ വിവരമാണെന്നും പി. രാജീവ് ആരോപിച്ചു. വഖഫ് വിഷയത്തിൽ സതീശൻ ബിജെപിയുടെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണ്. മുഖ്യമന്ത്രിയാണെന്ന ഉത്തരവാദിത്വം സതീശൻ ഓർക്കണം,” എന്നും പി. രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച നിലപാടിനെ വർഗീയമായി […]
Read more

വഖഫ് നിയമന വിവാദം; ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമന വിവാദത്തിൽ ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്നാണ് പി.എം.എ സലാമിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് ഇടത് […]
Read more

വഖഫ് നിയമന വിവാദം: സർക്കാർ സത്യവാങ്മൂലത്തിൽ ലീഗിന് അതൃപ്തി

മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ മുസ്‌ലിം ലീഗിന് അതൃപ്തിയെന്ന് റിപ്പോർട്ട്. വിഷയത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തേണ്ടിയിരുന്നുവെന്നാണ് ലീഗിന്റെ നിലപാട്. വഖഫ് ബോർഡ് പുനഃസംഘടന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കേണ്ടിയിരുന്നുവെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. അമുസ്‌ലിം അംഗങ്ങളെ താൽക്കാലികമായി നിയമിക്കില്ലെന്നും സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ തുടർനടപടി ഉണ്ടാകൂ എന്നും വ്യക്തമാക്കേണ്ടിയിരുന്നുവെന്നാണ് വിമർശനം. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങൾ വേണ്ടെന്നാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ […]
Read more

Recent News

Advertisement
WhiteswanTV Footer