Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഖഫ് ഹർജികൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: പി. രാജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വഖഫ് നിയമം ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, വഖഫ് ഹർജികൾ കോടതി തള്ളിയെന്നത് തെറ്റായ വിവരമാണെന്നും പി. രാജീവ് ആരോപിച്ചു.

വഖഫ് വിഷയത്തിൽ സതീശൻ ബിജെപിയുടെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണ്. മുഖ്യമന്ത്രിയാണെന്ന ഉത്തരവാദിത്വം സതീശൻ ഓർക്കണം,” എന്നും പി. രാജീവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച നിലപാടിനെ വർഗീയമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടാറ്റയുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും, കരാർ മുൻ സർക്കാരിന്റെ കാലത്തേതാണെന്നും പി. രാജീവ് വ്യക്തമാക്കി.

അതേസമയം, മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വഖഫ് നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന പരാമർശം നടത്തിയത്.

വഖഫ് ഹര്‍ജികള്‍ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. വഖഫ് ഹര്‍ജികളില്‍ സുപ്രീംകോടതി ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. മറിച്ച് ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix