Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WarehouseFire

അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ അൽ മഫ്രഖ് വ്യവസായ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് […]
Read more

പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം; നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത്

തിരുവനന്തപുരം: പട്ടത്ത് മെത്ത ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പിടിത്തം. ശക്തമായ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണമായി അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ പടർന്നതെന്ന് വ്യക്തമായിട്ടില്ല. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix