Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WasteDumping

വയലാർ പാലത്തിന് സമീപം മാലിന്യക്കൂമ്പാരം; ദുർഗന്ധവും കൊതുകുശല്യവും രൂക്ഷം

ആലപ്പുഴ: വയലാർ പാലത്തിന്റെ തെക്കേക്കരയിലെ അപ്രോച്ച് റോഡിന് സമീപം മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം കോഴി അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും വലിയ കവറുകളിലാക്കി ഇവിടെ തള്ളിയിരിക്കുകയാണ്. മാലിന്യം അഴുകി രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത് പുലർച്ചെ കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്ന പുറത്തുനിന്നുള്ളവരാണ് മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും […]
Read more

പൂച്ചാക്കൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി; ദുർഗന്ധത്തിൽ വലഞ്ഞ് നാട്ടുകാർ

ആലപ്പുഴ: പൂച്ചാക്കൽ ടൗണിലെ തോട്ടിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയിരുന്നു സംഭവം. മാലിന്യം തള്ളിയതോടെ തോട്ടിലെ വെള്ളം കറുത്ത നിറത്തിലായി. രൂക്ഷമായ ദുർഗന്ധം പരന്നതോടെ വ്യാപാരികളും നാട്ടുകാരും ദുരിതത്തിലായി. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളുമുള്ള പൂച്ചാക്കൽ ടൗണിന്റെ മധ്യത്തിലൂടെയാണ് തോട് ഒഴുകുന്നത്. തോടിന്റെ ഇരുകരകളിലുമായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. തോട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ മാലിന്യം കായലിലേക്കും വ്യാപിച്ചിട്ടുണ്ട്. ദുർഗന്ധം കാരണം തോടിന്റെ സമീപത്തുകൂടി സഞ്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. രാവിലെ കടകളിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix