Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayand lanslide

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടും

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും. ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയെ അറിയിച്ചത്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു. അതേസമയം ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഒപ്പം കെഎസ്ഇബി, […]
Read more

ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2 എസ്റ്റേറ്റുകൾ ഏറ്റെടുത്തു; കെ രാജൻ

തൃശ്ശൂര്‍: വയനാട്ടില്‍ ദുരന്തബാധിതരുടെ അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ദുരന്തബാധിതരില്‍ 2,188 പേര്‍ക്കുള്ള ദിനബത്തയും ദുരന്തബാധിതര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാന്‍ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും. 61 ദിവസത്തിനകം […]
Read more

ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ‘സണ്‍ ബേണ്‍’ തൃശൂരിലേക്ക് മാറ്റി

തൃശ്ശൂര്‍: ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ‘സണ്‍ ബേണ്‍’ തൃശൂരിലേക്ക് മാറ്റി. ഡിസംബര്‍ 31 ന് വൈകിട്ട് 6 മുതല്‍ 10.30 വരെയാണ് പരിപാടി. അയ്യായിരം മുതല്‍ പതിനായിരം വരെ ആളുകള്‍ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് വഴിയാണ് പ്രവേശനം. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെ, ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെര്‍ഫോമന്‍സ് തുടങ്ങിയവ ഉണ്ടാകും. വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പരിപാടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഡിസംബര്‍ […]
Read more

വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചത്. വയനാട് ദുരന്തത്തിനടക്കം അനുവദിച്ച എയര്‍ലിഫ്റ്റ് സേവനങ്ങള്‍ക്ക് അനുവദിച്ച തുക കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തിരികെ […]
Read more

വയനാട് ധനസഹായം: ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും മറുപടിയില്ല: വി. മുരളീധരന്‍

ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ തരുന്ന പണം വാങ്ങി കൊടുക്കുന്ന പോസ്റ്റോഫീസല്ല സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഹൈക്കോടതിയില്‍ നിന്നേറ്റ അടിയുടെ ജാള്യത മറയ്ക്കാൻ അസത്യങ്ങള്‍ എഴുതിവായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ മുരളീധരന്‍ വിവിധ ചോദ്യങ്ങളുയര്‍ത്തി. *സംസ്ഥാനത്ത് പോയവര്‍ഷങ്ങളില്‍ ആകെയുണ്ടായ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങള്‍ എത്ര? […]
Read more

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നു: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് തലങ്ങും വിലങ്ങും തല്ലുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് കടന്നത്. നിലവില്‍ സംഘര്‍ഷം തുടരുകയാണ്.
Read more

മുണ്ടക്കൈ പുനരധിവാസം വൈകുന്നു; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ദുരന്തബാധിതര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ ഇപ്പോഴും പെരുവഴിയില്‍. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉന്നയിച്ച് ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്ന് പരിശോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. വിഷയം ഉന്നതാധികാരസമിതി പരിശോധിക്കുകയാണ്. […]
Read more

ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി

കൊച്ചി: ഉറ്റവനില്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്,തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു .ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടഞ്ഞത്. “ട്രൂത് മാംഗല്യം” വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം നടക്കുമ്പോൾ ശ്രുതി അതിഥിയായി പങ്കെടുത്തിരുന്നു. “ അവർക്കായി നമ്മൾ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം […]
Read more

ഉരുളെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കയും രാഹുലും

കല്‍പ്പറ്റ: ഉരുള്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മ്മകളുറങ്ങുന്ന പുത്തുമലയിലെ ഭൂമിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുല്‍ഗാന്ധിയും. വയനാട് കലക്‌ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു ഇരുവരും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പുത്തുമലയില്‍ ഉരുള്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെയും തിരിച്ചറിയാത്തവരെയും കൂട്ടമായി സംസ്‌ക്കരിച്ച സ്ഥലത്തെത്തിയത്. കുഴിമാടങ്ങളില്‍ പുഷ്പ ചക്രങ്ങളും പുഷ്പങ്ങളുമര്‍പ്പിച്ച് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെയും, ലഭിച്ച മൃതദേഹങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രിയങ്കാഗാന്ധി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയോട് ചോദിച്ചറിഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും, ഡി […]
Read more

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിക്കും

വയനാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിക്കും. വയനാട് കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വമ്പന്‍ റോഡ് ഷോയോടെയായിരുന്നു പ്രിയങ്കയുടെ പത്രികാ സമര്‍പ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും […]
Read more

Recent News

Advertisement
WhiteswanTV Footer