Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswannews

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. അപകടസമയത്ത് വള്ളത്തിൽ നാലു പേർ ഉണ്ടായിരുന്നു. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മൂന്നു പേർ നീന്തിക്കയറി. അപകടത്തിൽപ്പെട്ട അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

സാഹിത്യകാരൻ കെ.കെ. ഹിരണ്യൻ അന്തരിച്ചു

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യന്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കവിയും സാഹിത്യ വിമര്‍ശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. 2002ൽ അർബുദ രോഗത്തെ തുടർന്നാണ് ഗീത മരിച്ചത്. ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം. മക്കൾ: ഉമ, ആനന്ദ്.
Read more

വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാവീഴ്ച ആവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാറിനാണ് ഉത്തരവാദിത്തമെന്ന് രാഹുൽ കുറ്റപ്പെടുത്തി. ‘ജമ്മു കശ്മീരിൽ തീവ്രാവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ സൈനികർ വീരമത്യു വരിച്ചു. വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കാളിയാകുന്നു. ഇത്തരം ഭീതിജനകമായ സംഭവങ്ങൾ ആവർത്തിക്കുന്നത് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്. തുടർച്ചയായ തീവ്രവാദി ആക്രമങ്ങൾ ജമ്മു കശ്മീരിനെ മോശം അവസ്ഥയിലേക്ക് നയിക്കും.ബി.ജെ.പിയുടെ […]
Read more

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ വനിത ഡോക്ടറും രോഗിയും കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത് ആവർത്തിക്കുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിത ഡോക്ടറും രോഗിയുമാണ് ഇന്ന് ലിഫ്റ്റിൽ കുടുങ്ങിയത്. അത്യാഹിത വിഭാഗത്തിൽ നിന്ന് സി.ടി സ്കാനിലേക്ക് പോകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റിൽ കുടുങ്ങിയവരെ പിന്നീട് ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ 42 മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രനാണ് മെഡിക്കല്‍ കോളജ്​ ഒ.പി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. […]
Read more

കമൽഹാസന്റെ അവതരണത്തിൽ എം.ടിയുടെ ‘മനോരഥങ്ങൾ’ -ട്രെയിലർ എത്തി

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരിസ് ആഗസ്റ്റ് 15 ന് ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസിനെത്തും.കമൽഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് […]
Read more

നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഒക്ടോബർ 22 വരെ സർക്കാരിൻ്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് […]
Read more

രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുമുന്നിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കിൽ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു വെന്നും രവീന്ദ്രൻ നായർ. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് ബാഗിൽ വെച്ച് ലിഫ്റ്റിന്‍റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി. മന്ത്രി വീണ ജോർജ് അപകടത്തിൽപ്പെട്ട രവീന്ദ്രൻ നായരെ സന്ദർശിച്ചു. ഇനി ഇത്തരം അപകടം ഇല്ലാതിരിക്കാനുള്ള നടപടി […]
Read more

ഫലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ നൽകി ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള വാർഷിക സംഭാവനയിൽ നിന്ന് 2.5 ദശലക്ഷം ഡോളർ (25 ലക്ഷം ഡോളർ) ആദ്യ ഗഡു അയച്ചുനൽകി. നിയർ ഈസ്റ്റിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനാണ് (യു.എൻ.ആർ.ഡബ്ല്യു.എ) തുക നൽകിയത്. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. 5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന. 1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്‍റെ […]
Read more

അറുന്നൂറാമത്തെ പഠനസഹായവും കൈമാറി കളക്ടര്‍ കൃഷ്ണതേജയുടെ മടക്കം

തൃശ്ശൂര്‍: ചാലക്കുടിയിലെ എം.എല്‍.എ.യായ സനീഷ്‌കുമാര്‍ ജോസഫിന്റെ ഫോണിലേക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ വിളിയെത്തി. മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ കേരള കേഡര്‍ വിടുകയാണെന്നും ഉടന്‍ തൃശ്ശൂരിനോട് വിടപറയുമെന്നും അറിയിക്കാന്‍ മാത്രമായിരുന്നില്ല ആ വിളി. തൃശ്ശൂര്‍ വിടുംമുന്‍പേ രണ്ടു കുട്ടികളുടെ പഠനവും അതിനുള്ള ചെലവും ഏറ്റെടുക്കുന്ന കാര്യംകൂടി പറയാനായിരുന്നു. ”മലക്കപ്പാറയിലെ ആഷ്‌നിക്കും റീഗനും ആയിരിക്കും ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ സഹായം” എന്ന കൃഷ്ണതേജയുടെ വാക്കുകള്‍ കേട്ട് സനീഷ് അമ്പരന്നു. അഞ്ചെട്ടുമാസം മുന്‍പേ അതിരപ്പിള്ളിയില്‍ കൃഷ്ണതേജ […]
Read more

ബിഹാറിൽ മുൻ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

പട്ന ; വികാസ്‌ശീൽ ഇൻസാൻ പാർട്ടിപ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സുപൗൽ ബസാറിലെ ദർബംഗയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം. വികൃതമാക്കിയ നിലയിൽ രാവിലെയാണു ജിതന്റെ മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കൊലപാതത്തിന്റെ നടുക്കത്തിലാണു നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തിൽ നല്ല സ്വാധീനമുള്ള വിഐപി പാർട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.
Read more

Recent News

Advertisement
WhiteswanTV Footer