Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Wild boar attack

കാട്ടുപന്നി ആക്രമണം: തോട്ടം തൊഴിലാളി മരിച്ചു

കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥന്‍ (55) ആണ് മരിച്ചത്. പുനലൂരില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്.പന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
Read more

താമരശ്ശേരിയിൽ പട്ടാപകൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി

കോഴിക്കോട്: താമരശ്ശേരിയിൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം, ദേശീയപാതയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ബേക്കറിയിലേക്ക് ആണ് കാട്ടുപന്നി ഓടിക്കയറിയത്. ആള്‍ത്തിരക്കേറിയ സമയത്താണ് താമരശ്ശേരിയിലെ ജനത ബേക്കറിയിലേക്ക് കാട്ടുപന്നി ഓടികയറിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ബേക്കറിക്കുള്ളില്‍ ഉണ്ടായിരുന്നു. അപകടകാരിയായ ജീവിയെ കണ്ടതോടെ ബേക്കറിക്ക് ഉള്ളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നിലവിളിക്കാനും പുറത്തേക്ക് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഈ സമയത്ത് സമീപത്തെ കടകളിലും റോഡിലും നിന്നവര്‍ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. വളരെ നേരം കഷ്ടപ്പെട്ടാണ് കാട്ടുപന്നിയെ ബേക്കറിയില്‍ നിന്ന് പുറത്തേക്ക് […]
Read more

ഉണ്ണികുളം നെരോത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ഉണ്ണികുളം നെരോത്ത് കൊന്നക്കൽ ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊന്നക്കൽ പണ്ടാരപ്പറമ്പിൽ പി.പി മോഹനനാണ് (54) ആക്രമണത്തിൽ കൈക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാൻ പോയതായിരുന്നു മോഹനൻ. കാട്ടു​പന്നി മോഹനനെ തേറ്റകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മോഹനനെ മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെരോത്ത് കൊന്നക്കൽ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മുൻപും ആളുകൾക്ക് പരിക്കേറ്റ സംഭവവും […]
Read more

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനി ഏലിയാമ്മയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വീട്ടമ്മയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer