Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wild boars

വ്യാപകമായി കൃഷി നശിപ്പിച്ചു: മലപ്പുറത്ത് ഒന്‍പത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

മലപ്പുറം: കൃഷിയിടങ്ങളില്‍ നാശം വരുത്തുകയും ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്ത കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.മലപ്പുറം തിരുവാലിയില്‍ ഒന്‍പത് കാട്ടുപന്നികളെയാണ് വെടിവെച്ചു കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരുമാണ് ഇതിന് നേതൃത്വം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവയെ മറവു ചെയ്തു. കഴിഞ്ഞ രണ്ടിലധികം വര്‍ഷമായി കാട്ടു പന്നികളുടെ ശല്യം കര്‍ഷകള്‍ക്ക് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
Read more

കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ; തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ ഓണറേറിയം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നല്‍കുക. നേരത്തെ കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1000 രൂപയായിരുന്നു ലഭിച്ചിരുന്നത്. പന്നിയെ സംസ്‌കരിക്കുന്നയാള്‍ക്ക് 2000 രൂപയും നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. മുന്‍പ് തുക നല്‍കിയിരുന്നത് തദ്ദേശ സ്ഥാപനങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതത്തല യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അംഗികൃത ഷൂട്ടര്‍മാരെ നിയമിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.
Read more

എലുപ്പുളളിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു

പാലക്കാട്: എലുപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നികള്‍ അകപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കൃഷിസ്ഥലം നനക്കാന്‍ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറ്റില്‍ കാട്ടുപന്നിക്കൂട്ടം വീണത്. വിവരം അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇതോടെയാണ് വെടിവെച്ച് കൊന്നത്. പ്രത്യേക ഷൂട്ടര്‍മാരാണ് കാട്ടുപന്നികളെ വെടിവെച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix