Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WildBuffaloAttack

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വാഹനങ്ങൾ തകർത്തു

സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വീടുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തതാണ് ഏറ്റവും പുതിയ സംഭവം. കോത്തഗിരിക്ക് സമീപം എസ്. കൈകാട്ടിയിൽ ഇന്നലെ രാവിലെയാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കുമാണ് കാട്ടുപോത്തുകൾ തകർത്തത്. ഗ്രൗണ്ടിൽ പുല്ലുതിന്നുന്നതിനിടെ കാട്ടുപോത്തുകൾ പരസ്പരം കൊമ്പുകോർത്തിരുന്നു. പിന്നീട് പെട്ടെന്ന് വാഹനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചെങ്കിലും പോത്തുകൾ […]
Read more

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം; കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഉടൻ ഇറക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് മേലധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഉടൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകും. പ്രദേശത്ത് ഫെൻസിംഗ് പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചയാണ് വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ […]
Read more

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾ മരിച്ചു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിലാണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിലങ്ങാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ നിരന്തരം ഇറങ്ങുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയാണെന്നും […]
Read more

കുളത്തൂപ്പുഴ കാട്ടുപോത്ത് ആക്രമണം; വീഴ്ച കണ്ടെത്തി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സസ്പെൻഷൻ

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബുവിനെയാണ് സസ്പെൻ്റ് ചെയ്തത്. ആക്രമണം നടന്ന സ്ഥലത്ത് സമയബന്ധിതമായി എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവസമയത്ത് നാട്ടുകാരും സഹപ്രവർത്തകരും പലതവണ ബന്ധപ്പെട്ടിട്ടും ഫോൺ എടുത്തില്ല, മേലധികാരികളെ വിവരം അറിയിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുകയായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix