ഡൽഹിയിൽ ശൈത്യകാല നിയന്ത്രണങ്ങൾ; പിയുസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല, വർക്ക് ഫ്രം ഹോം നിർബന്ധം
ന്യൂഡൽഹി: ശൈത്യകാലത്ത് രൂക്ഷമാകുന്ന വായുമലിനീകരണവും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ ഡൽഹി സർക്കാർ പുതിയ കർമ്മപദ്ധതി പ്രഖ്യാപിച്ചു. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ തിരഞ്ഞെടുത്ത 500ഓളം പെട്രോൾ പമ്പുകളിൽ നിന്ന് നവംബർ 1 മുതൽ ഇന്ധനം നൽകില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന കർശനമാക്കും. 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം […]
Read more