33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു : ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ
ലഖ്‌നൗ : മുപ്പത്തിമൂന്ന് കുട്ടികളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ വിൽപന നടത്തിയ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുൻ ജൂനിയർ എഞ്ചിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളുടെ കുറ്റകൃത്യങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്. പ്രതികൾ കുട്ടികളോട് കാണിച്ച ക്രൂരതയുടെ ആസൂത്രിത സ്വഭാവവും പൈശാചികതയും സമാനതകളില്ലാത്തതാണെന്ന് കോടതി പറഞ്ഞു. […]
Read more