Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Youth Congress

പെരിയ കൊലക്കേസ്: 9 കുറ്റവാളികളെ കണ്ണൂരിലെത്തിച്ചു;ജയിലിന് മുന്നിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കെ വി കു‍ഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം. കൂടാതെ ജയിലിന് മുന്നിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു […]
Read more

ത്രിമൂർത്തികളെ തുരത്താൻ തൃശ്ശൂരിൽ യുവതുർക്കികൾ കോൺഗ്രസിന്റെ തലപ്പത്തേക്ക്

ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തക ജില്ലയായിരുന്നു തൃശ്ശൂർ. സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന ഒട്ടേറെ ആളുകളെ സംഭാവന ചെയ്ത ജില്ല കൂടിയാണ് തൃശ്ശൂർ. സാക്ഷാൽ കെ കരുണാകരൻ വരെ തൃശ്ശൂരിന്റെ ജനഹൃദയങ്ങളിൽ നിന്നാണ് കേരളത്തിന്റെ രാഷ്ട്രീയ വിഗതികൾ നിർണയിക്കപ്പെടുന്ന വൻ ശക്തിയായി മാറിയത്. അന്നും ഇന്നുമെല്ലാം കോൺഗ്രസിനുള്ളിൽ പലതരത്തിലുള്ള വിഭാഗീയതകളും തൃശ്ശൂർ ഉൾപ്പെടെ നിലനിന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളും പാർട്ടിയുടെ മുന്നേറ്റത്തെ തെല്ലും ബാധിച്ചിട്ടില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഗ്രൂപ്പ് പ്രവർത്തനവും വിഭാഗീയതയും ജില്ലയിലെ […]
Read more

പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ കോണ്ടവും ഒആര്‍എസ് പാക്കറ്റും: പരാതിയുമായി യൂത്ത് കോൺഗ്രസ്

കോണ്ടവും ഒആര്‍എസ് പാക്കറ്റും പുതുവത്സരാഘോഷത്തിനുള്ള ക്ഷണത്തില്‍ അയച്ചുകൊടുത്ത പബ്ബിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മഹാരാഷ്ട്രയിലാണ് സംഭവം . പബ്ബുകള്‍ക്കോ നൈറ്റ് ലൈഫിനോ യൂത്ത് കോൺഗ്രസ് എതിരല്ല.എന്നാൽ യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പൂനെ സംസ്‌കാരത്തിന് എതിരാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നത്. സംഭവത്തില്‍ ക്ഷണം ലഭിച്ചവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പ്രതികരിച്ചു.സംസ്ഥാനത്ത് ഇത്തവണ രാത്രി മുഴുവന്‍ പുതുവത്സരാഘോഷം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് വരെ പ്രവര്‍ത്തിക്കാനാണ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും അനുമതി നല്‍കിയത്.
Read more

പെരിയ ഇരട്ടക്കൊല കേസ് : വിധിയിൽ പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ

പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാർ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവർ പ്രതികരിച്ചു. അതേസമയം കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ എന്ന് കണ്ടെത്തിയവരിൽ മുൻ എം.എല്‍.എ കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ ആറു […]
Read more

പെരിയ: സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് തുറന്നുകാട്ടപ്പെട്ടത്: യൂത്ത്കോൺഗ്രസ്‌

തിരുവനന്തപുരം: പെരിയ കൊലക്കേസിലെ വിധിയോടെ തുറന്നുകാട്ടപ്പെട്ടത് സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കൊലപാതകം നടന്നപ്പോൾ മുതൽ സിപിഎം ആവർത്തിച്ച് പങ്കില്ലെന്ന നിലപാടാണ് പറഞ്ഞിരുന്നത്. അത്തരം വാദങ്ങളെ പൊളിഞ്ഞുകൊണ്ടാണ് ഇന്നത്തെ വിധി പുറത്തേക്ക് വന്നത്. ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊലയാളികളെ സംരക്ഷിക്കുവാൻ സിപിഎം ഏതറ്റം വരെയും പോയി. അതെല്ലാം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്നുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. ചില […]
Read more

അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്

2023 ലെ സംഘടനാ തെരഞ്ഞെടുപ്പിന് യൂത്ത് കോൺഗ്രസ് അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്. ഇവ ഉപയോഗിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ്. വ്യാജ കാർഡ് മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാർഡ് നിർമാണം. യൂത്ത് കോൺഗ്രസ് നേതാവ് എം ജെ രഞ്ജുവിന്റെ നിർദേശപ്രകാരമായിരുന്നു ഈ കുറ്റകൃത്യം നടന്നത്.
Read more

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നു: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് തലങ്ങും വിലങ്ങും തല്ലുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് കടന്നത്. നിലവില്‍ സംഘര്‍ഷം തുടരുകയാണ്.
Read more

പി സരിനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് മര്‍ദ്ദനം

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ജോലിക്ക് പോകും വഴിയാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. ഷാഫി പറമ്പില്‍ വിഭാഗമാണ് മര്‍ദിച്ചതെന്ന് ശ്രീജിത്ത് ആരോപിച്ചു. തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചിരുന്നുവെന്നും പിന്നാലെ പോസ്റ്റ് പിന്‍വലിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. സരിന്‍ കോണ്‍ഗ്രസിലുള്ളപ്പോഴാണ് അനുകൂലിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.
Read more

യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മിലേയ്ക്ക്

പാലക്കാട്: പാലക്കാട് കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ കോണ്‍ഗ്രസ് പാളയം വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍പാര്‍ട്ടി വിടുന്നു. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മില്‍ ചേരുമെന്ന വിവരങ്ങളാണ് നിലവില്‍ പുറത്തു വരുന്നത്. 11.30 ഓട് കൂടി എ കെ ഷാനിഖ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള്‍ സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് […]
Read more

ഹിന്ദു ദിനപത്രത്തിനും പിആര്‍ എജന്‍സിക്കുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിനും പിആര്‍ എജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി എത്തിയിരിക്കുന്നത്. ഹിന്ദു പത്രത്തിനും കെയ്സനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തക ശോഭനാ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന […]
Read more
Advertisement
WhiteswanTV Footer