കോഴിക്കോട്: മറ്റേ മോന് വിളിയില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. മറ്റൊരു അര്‍ത്ഥത്തിലല്ല അങ്ങനെ വിളിച്ചതെന്നും എയിംസ് വരുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
”യോഗ്യരായവര്‍ക്ക് അതിന്റെ യോഗ്യത മനസിലാകും. അയോഗ്യന്മാരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടുമില്ല. എന്റെ ഗുരുക്കന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഭാഷണത്തിലെ വാക്ക്യങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അത് കേരള ജനതയ്ക്ക് സ്വീകാര്യവുമായിട്ടുണ്ട്. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. എയിംസുമായി ബന്ധപ്പെട്ട് എന്റെ അമ്മയുടെ പേര് വരെ വലിച്ചിട്ടവരാണ്. അതില്‍ എനിക്ക് കുറച്ച് വേദനയുണ്ടായി. അതിനാല്‍ എന്റെ സുഹൃത്താണെങ്കില്‍ പോലും, അദ്ദേഹത്തിന്റെ പേര് പറയാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ ഉദ്ദേശിച്ചത് എയിംസ് വരും എന്ന് ആ പറഞ്ഞ മോനുണ്ടല്ലോ അയാളോട് പറഞ്ഞേക്കൂ എന്ന് മാത്രമാണ്.” എന്നും സുരേഷ് ഗോപി പറഞ്ഞു.




