തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടക്കമായി.കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ജനുവരി 22, 27, 28 ദിവസങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ് നടക്കുക.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാകും ഇതിൽ അവതരിപ്പിക്കുക.സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള 29-ന് രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാലൻ അവതരിപ്പിക്കും.
ഫെബ്രുവരി 2, 3, 4 ദിവസങ്ങളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കുമെന്നാണ് തീരുമാനം.ഒപ്പം സർക്കാരിന്റെ വികസന നേട്ടങ്ങൾ സഭയിൽ ഭരണപക്ഷം ഉയർത്തിക്കാട്ടും. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള സമകാലീന രാഷ്ട്രീയ വിഷയങ്ങളും സഭയിൽ ചർച്ചയാകും.ബലാത്സംഗ പീഡന കേസുകളിൽ പ്രതിയായ യുഡിഫ് എം എൽ എ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും.ഡി കെ മുരളി എംഎൽഎ നൽകിയ പരാതി പരിഗണിക്കാനുളള സാഹചര്യവും നിലവിലുണ്ട്. രാവിലെ 9 മണിക്ക് തന്നെ സമ്മേളനം ആരംഭിച്ചിട്ടുണ്ട് . രാഹുലിനെ സഭാംഗത്തിൽ നിന്ന് അയോഗ്യനാക്കണം എന്ന വിഷയവും ഇതിനകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഇത് സഭയ്ക്കുള്ളിൽ ചർച്ചയാകുമ്പോൾ പ്രതിപക്ഷംഎന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏറെ പ്രസക്തം.





