തൃശ്ശൂർ : ഡിസംബർ 11-ന് നടക്കുന്ന വോട്ടെടുപ്പിന് ഇനി വെറും 26 ദിവസം മാത്രം ബാക്കി.നിൽക്കെ കുന്നംകുളം ഒരുങ്ങി.
കുന്നംകുളം നഗരസഭയും ചൊവ്വന്നൂർ, പോർക്കുളം, കാട്ടക്കാമ്പാൽ, കടങ്ങോട്, എരുമപ്പെട്ടി, വെയിലൂർ, കടവല്ലൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്നു.നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും നഗരസഭയിലെയും വാർഡുകളിലെ സ്ഥാനാർഥികളെ ഒറ്റയടിക്ക് പ്രഖ്യാപിക്കാനാണ് ഇപ്പോൾ ഭരണം നടത്തുന്ന എൽ.ഡി.എഫിന്റെ തന്ത്രം എന്നതാണ് സൂചന.
എൽ.ഡി.എഫിന്റെ ഏരിയ, ജില്ലാ കമ്മിറ്റി മീറ്റിംഗുകൾ ഇതിനായി പൂർത്തിയായിട്ടുണ്ട്.ഒരുമിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന പാർട്ടി തീരുമാനം ശക്തമാണ്.
മൂന്ന് തലങ്ങളിലുമായി ഏകോപിത പ്രഖ്യാപനമാണ് സാധ്യതയെന്ന് സൂചനകൾ.യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയും അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
നഗരസഭയിലും കാട്ടകാമ്പാൽ പോർക്കുളം എരുമപ്പെട്ടി ചൊവ്വന്നൂർ എന്നീ പഞ്ചായത്തുകളിൽ എൻഡിഎ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി




