Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കള്ളന്മാർ ശബരിമലയിൽ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റി: നിർമല സീതാരാമൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കേരളത്തിലെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് കടുത്ത വിമർശനം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശബരിമലയിലെ അയ്യപ്പന്‍റെ സ്വർണം കള്ളന്മാർ അടിച്ചുമാറ്റിയതും “ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ല” എന്നുമാണ് സീതാരാമൻ പറഞ്ഞത്.കൊച്ചിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചതിന്റെ ഫലമായി കേരളത്തിലെ വ്യവസായവും സാമ്പത്തിക മേഖലയും തകർന്നു കിടക്കുകയാണെന്നും, സംരഭകർക്ക് സംസ്ഥാനത്ത് പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. സാബു എം. ജേക്കബ് കേസ് ഇതിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി.

തൊഴിലാളികൾക്കും പൊതുസേവന മേഖലയിലെവർക്കും അവസരങ്ങൾ ലഭിക്കാതെ പോവുകയാണ്. സിപിഎം അംഗത്വമുള്ളവർക്കാണ് പ്രത്യേക വൻനേട്ടങ്ങൾ ലഭിക്കുന്നത്. കേന്ദ്ര സർക്കാർ നൽകേണ്ട ആശുപത്രി അനുമതിയും നൽകിയിട്ടില്ലെന്നും, നീതി അയോഗിന്റെ പഠനത്തിൽ കേരളത്തിലെ പണപ്പെരുപ്പവും കടം വേഗത്തിൽ വർദ്ധിക്കുന്നതും അടയാളപ്പെടുന്നുവെന്നും അവർ പറഞ്ഞു. ജിബി പാത്തിക്കലിന്റെ റോഡ് ഷോയെയാണ് കേന്ദ്ര ധനമന്ത്രിയുടെ ആദ്യ പരിപാടിയായി സീതാരാമൻ പങ്കെടുത്തത്.

Tags :

Recent News

Advertisement
WhiteswanTV Footer