Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം തമിഴ് നാട്ടിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് വിഴുപ്പുറത്ത് പഴനിവേൽ – ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്. സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ലിയ. രാവിലെയായിരുന്നു പതിനൊന്നരയോടെയാണ് അപകടം, സംഭവസ്ഥലത്ത് തന്നെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും, എന്നാൽ സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു.മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ അമ്മ, ലിയയെ ക്ലാസിൽ കാണാത്തതെ തുടർന്ന് അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നൽകിയില്ല.

ഇതിനിടയിൽ സ്കൂൾ മാനേജർ ലിയയുടെ അച്ഛനെ ഫോണിൽ വിളിച്ച് അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ്‌ കുട്ടിയുടെ മരണ വിവരം രക്ഷിതാക്കൾ അറിഞ്ഞത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയപാത കുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് ഉപരോധിച്ചു. സ്‌കൂളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer