തൃശ്ശൂർ: തുരുത്തി പറമ്പ് വി നോദ് സ്മാരക സാംസ്കാരിക നിലയം 20 വാർഷികം നാട്ടുണർവ്വ് 2k26 നാടോൊരുങ്ങിയതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആളൂർ ഗ്രാമ പഞ്ചായത്ത് 10ാം വാർഡിൽ 20 വർഷത്തോളമായി വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. അകാലത്തിൽ പൊലിഞ്ഞ് പോയ പ്രിയ സുഹൃത്ത് വിനോദിന്റെ ആഗ്രഹമായിരുന്നു നാട്ടിൽ ഒരു വായനശാല എന്നത്. ഇരുപത് വർഷമായി സംസ്കാരിക നിലയം തുരുത്തിപ്പറമ്പിലെ സാമൂഹിക , സാംസ്കാരിക, കാർഷിക , വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്നു.
സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ “ടീം തുരുത്തിപ്പറമ്പ്” എന്ന പേരിൽ കായിക, കലാ മേഖലകളിൽ കുട്ടികളെ അണിനിരത്തി. തുടർച്ചയായി ആളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് രണ്ടാം സ്ഥാനം നേടുന്നു. ആരോഗ്യ മേഖലയിൽ നേത്ര പരിശോധന ക്യാമ്പ്, രക്തദാന ക്യാമ്പ്, മെഗാ മെഡിക്കൽ ക്യാമ്പ് തുടങ്ങി ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. സാംസ്കാരിക നിലയത്തിന്റെ 20ാം വാർഷികം “നാട്ടുണർവ്വ് 2026” വളരെ വിപുലമായി ആഘോഷിക്കുന്നു. ജനുവരി 2,3,4 തീയതികളിൽ നടത്തുന്നു.
2 തിയതി ഇന്ത്യൻ സിനിമയിലെ വിസ്മയം “ഷോലെ” പഴയകാല സ്മരണകൾ ഉണർത്തി വീണ്ടും ബിഗ്സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു. 3ാം തിയതി കേരളോത്സവത്തിലെ വിജയികളെയും , ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയ കുട്ടികളെയും ആദരിക്കുന്നു. ജനുവരി 4ാം തിയതി പൊതുസമ്മേളനവും സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ കാലങ്ങളായി നൽകി വരുന്ന ആദരം “മാനവസംസ്കൃതി പുരസ്കാരം” ചാലക്കുടി സൗത്ത് റോട്ടറി ക്ലബിന്റെ പ്രവർത്തനങ്ങൾ മാനിച്ച് കൊണ്ട് അവർക്ക് നൽകുന്നു.
നാല് പതിറ്റാണ്ടായുള്ള പ്രകൃതി സ്നേഹത്തിന്റെ ഹരിതശോഭ- വനമിത്ര, വനശ്രീ തുടങ്ങി 11 ഓളം അവാർഡുകൾ നേടിയ ശ്രീധരൻ മാസ്റ്റർക്ക് ലൈഫ് ടൈം അചീവ്മെന്റ് അവാർഡും; മാധ്യമ പുരസ്ക്കാരം മെട്രോ വാർത്ത,കൊടകര കേബിൾ വിഷൻ റിപ്പോർട്ട് മായ ഡിനോ കൈനാടത്തിന് നൽകും.
നാലാം തീയതിയിലെ പൊതുസമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയുന്നു. 3,4 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, വാർഡ് മെമ്പർമാർ മറ്റു സാമൂഹിക മേഖലയിലെ ആളുകളും പങ്ക് എടുക്കുന്നതാണ്.വാർത്താസം വെള്ളത്തിൽ സെക്രട്ടറി നവീൻ ചുള്ളിക്കാട്ടിൽ ട്രഷറർ അതുൽ കെ വൈശാഖ് രവീന്ദ്രൻ, സന്ദീപ് രാജൻ, അഭിനവ് പി കെ എന്നിവർ പങ്കെടുത്തു.




