കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്.
എന്നാൽ എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചപ്പോൾ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി നാളെ കോടതി പരിഗണിക്കും.




