തിരുവനന്തപുരം: പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ പോര് മുറുകുമ്പോൾ കഴക്കൂട്ടം ആര് നേടും ആര് വീഴുമെന്നത് പ്രവചനാതീതമായി തുടരുകയാണ്. രാജഭരണ കാലം മുതൽക്കേ ഭരണകാര്യങ്ങളിൽ ഇടപെടൽ നടത്തിയ പ്രദേശമാണ് കഴക്കൂട്ടം. കോൺഗ്രസ് കോട്ടയായിരുന്ന കഴക്കൂട്ടം,1996ലും 2016ലും 2021ലും എൽഡിഫ് സ്ഥാനാർത്ഥി കടകംപള്ളിക്കൊപ്പം നിന്നു. ആ ആത്മവിശ്വാസത്തിലാണ് നാലാമതും കടകംപള്ളി ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെ ശക്തമായ ആരോപണങ്ങളാണ് ഇക്കുറി കടകംപള്ളിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത്. എങ്കിലും കഴക്കൂട്ടം കൂടെ നിക്കുമെന്നാണ് കടകം പള്ളിയുടെ പ്രതീക്ഷ.
മറ്റാരുണ്ട് എന്ന എൽഡിഫിന്റെ വാക്യവുമായി കടകംപള്ളി വോട്ടു ചോദിക്കുമ്പോൾ,വര്‍ഷങ്ങളോളം കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം തിരിച്ചു പിടിച്ചിരിക്കുമെന്നാണ് യുഡിഫ് സ്ഥാനാർത്ഥി ടി.ശരത്ചന്ദ്ര പ്രസാദിന്റെ മറുവാദം. 2016ലെ തിരഞ്ഞെടുപ്പില്‍ 42,732 വോട്ട് നേടി മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞതും കഴിഞ്ഞ തിരഞ്ഞെടുപ്പ് ശോഭാ സുരേന്ദ്രന് ശക്തമായ പോരാട്ടം നടത്തിയതുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരന്റെ ആത്മവിശ്വാസം.1965ല്‍ രൂപീകരിച്ച കഴക്കൂട്ടം മണ്ഡലം കേരളത്തിനൊരു മുഖ്യമന്ത്രിയെ സമ്മാനിച്ചിട്ടുണ്ട്. എ.കെ.ആന്റണി ആയിരുന്നു ആ നായകന്.
കടകം പള്ളിയും. ടി ശരത്ചന്ദ്ര പ്രസാദും, വി മുരളീധരനും നേർക്കുനേർ ശക്തമായ ത്രികോണ മത്സരത്തിന് തിരികൊളുത്തുമ്പോൾ ഇത്തവണ കഴകൂട്ടം നിലനിർത്തുമോ തിരിച്ചു പിടിക്കുമോ അക്കൗണ്ട് തുറക്കുമോ എന്നത് ഇപ്പോഴും പ്രവചനാതീതമാണ്.




