Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്വന്റി 20 ലോകകപ്പ്;അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്.104 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് സംഘം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.അഫ്ഗാന്റെ മറുപടി 114 റണ്‍സില്‍ അവസാനിച്ചു.ഇരുടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ മത്സരഫലം അപ്രസക്തമാണ്.

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനായിരുന്നു വിന്‍ഡീസ് ബാറ്റര്‍മാര്‍ ശ്രമിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിന് 92 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറിലെത്തി.പിന്നാലെ നിക്കോളാസ് പുരാന്റെ 98 റണ്‍സും ജോണ്‍സണ്‍ ചാള്‍സിന്റെ 43 റണ്‍സുമാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.റോവ്മാന്‍ പവല്‍ 26, ഷായി ഹോപ്പ് 25 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.

മറുപടി പറഞ്ഞ അഫ്ഗാന്‍ നിരയില്‍ ആര്‍ക്കും വലിയ സ്‌കോറിലേക്ക് എത്താന്‍ കഴിഞ്ഞില്ല.38 റണ്‍സെടുത്ത ഇബ്രാഹിം സദ്രാന്‍ ടോപ് സ്‌കോററായി.അസമുത്തുള്ള ഒമര്‍സായി 23 റണ്‍സെടുത്തു.വിന്‍ഡീസ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത ഒമദ് മക്കോയി ആണ് തിളങ്ങിയത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer