Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോറ്റിയെ കേറ്റിയെ പാട്ടുപാടി റാന്നിയിൽ യുഡിഎഫ് പ്രചാരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി പാരഡി ഗാനവുമായി രംഗത്തെത്തി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധു. “പോറ്റിയെ കേറ്റിയെ” എന്ന പാട്ട് പാടി പ്രവർത്തകരോടൊപ്പം പര്യടനം നടത്തുകയാണ് അദ്ദേഹം.

എന്നാൽ ഈ രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി വിമർശിച്ചു. മതവിഷയങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അനുചിതമാണെന്നും, ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ കേസ് പിൻവലിച്ചിട്ടില്ലെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല വ്യക്തമാക്കി. വിഷയം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല വിഷയത്തിൽ തിരിച്ചടി ഉണ്ടാകില്ലെന്നാണ് എൽഡിഎഫിന്റെ നിലപാട്. പാട്ടുകൾ എന്തായാലും ജനങ്ങൾക്ക് സത്യം അറിയാമെന്ന് എൽഡിഎഫ് റാന്നി മണ്ഡലം സ്ഥാനാർഥി പ്രമോദ് നാരായൺ പ്രതികരിച്ചു. തെറ്റ് ചെയ്തവർ നിയമത്തിന് മുന്നിൽ ഉത്തരവാദികളാകണമെന്നും, സർക്കാരിന്റെ നിലപാടിനൊപ്പം ജനങ്ങളും നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer