Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എടയാർ തീപിടിത്തം; കമ്പനി അടച്ചുപൂട്ടാൻ  നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം തീപിടിച്ച സി.ജി ലൂബ്രിക്കന്റ്‌സ് സ്ഥാപനത്തെ അടച്ചുപൂട്ടാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കമ്പനി തുറക്കരുതെന്നാണ് ഉത്തരവ്. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിംഗ് കമ്പനി നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതാണ് എന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അഭിപ്രായപ്പെട്ടു. പ്രാഥമിക അന്വേഷണം നടത്തുകയും കൂടുതൽ അന്വേഷണം ആവശ്യമായപ്പോൾ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിൽ മരിച്ച ബീഹാർ സ്വദേശിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ബീഹാർ ദർബംഗ സ്വദേശി ശത്രുഘ്നൻ മുഖ്യ (43) ആണ് അപകടത്തിൽ മരിച്ചത്. ആറ് തൊഴിലാളികൾക്കും പൊള്ളലേറ്റു. അസിസ്റ്റന്റ് ജില്ലാ കളക്ടർ പാർവതി ഗോപകുമാറിന്റെ സാന്നിധ്യത്തിൽ ഈ തീരുമാനം കൈക്കൊണ്ടു.

വ്യാഴാഴ്ച രാവിലെ 9.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കരി ഓയിൽ ശുദ്ധീകരിച്ച് വാഹന ഓയിൽ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഉടമ ആലുവ സ്വദേശി ആന്റോ ആണ്. ബോയിലറിന് സമീപം പ്ളാസ്റ്റിക് ബാരലുകൾ ചൂടേറ്റ് കത്തിയതിനെ തുടർന്ന് അഗ്നിബാധ നടന്നതാണെന്നാണ് നിഗമനം. ആകെ 33 പേരായിരുന്നു അപകടസമയത്ത് മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്, അതിൽ പത്തിലേറെ മലയാളികളടങ്ങുന്നു. ഭൂരിഭാഗവും ശബ്ദം കേട്ട് ഓടിമാറി രക്ഷപെട്ടെങ്കിലും, ശത്രുഘ്നൻ അണയ്‌ക്കാൻ ശ്രമിച്ചപ്പോൾ പരിക്കേറ്റു.

Advertisement
WhiteswanTV Footer