Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാനയാക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14ലക്ഷം രൂപ ധനസഹായം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ അടിയന്തര സഹായമായി 5 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നും, ശേഷിക്കുന്ന തുക നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും മാനന്തവാടി എംഎൽഎ ഉഷ വിജയൻ വ്യക്തമാക്കി.

രാജുവിന്റെ ആശ്രിതർക്ക് സ്ഥിരനിയമനം നൽകുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും, പ്രദേശത്ത് ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും എംഎൽഎ അറിയിച്ചു.

സംഭവത്തിൽ എംഎൽഎ സ്ഥലത്തെത്താത്തതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ ജനരോക്ഷം ഉയർന്നിരുന്നു. തുടർന്ന് മന്ത്രി നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ധനസഹായം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ശമിച്ചു.

പ്രതിഷേധക്കാർ ഭരണനേതൃത്വത്തിന്റെ പ്രതികരണത്തിലെ വൈകല്യത്തെ വിമർശിച്ച് ശക്തമായ ആരോപണങ്ങളും ഉന്നയിച്ചു.

കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. വാരിയെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഇതിനിടെ വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ ഒറ്റയാൻ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ മുതൽ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികളിൽ ഭീതി പരന്നു. തുടർന്ന് വനാതിർത്തി പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix