Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടനാട്ടിലെ യുഡിഎഫ് വിമതന്‍ സജി ജോസഫ് പത്രിക പിന്‍വലിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിൻവലിച്ചു.കെ.സി വേണുഗോപാൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനം.

പാർട്ടിക്കും മുന്നണിക്കും ദോഷകരമായ നടപടികളിൽ ഏർപ്പെടരുതെന്നും യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും വേണുഗോപാൽ സജി ജോസഫിനോട് ആവശ്യപ്പെട്ടു. തുടർന്ന് വിഷയത്തിൽ തുടർസംവാദത്തിനായിദീപാദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിനുമുമ്പ്, പുനലൂരിൽ വിമത സ്ഥാനാർഥിയായിരുന്ന എസ്.ഇ. സഞ്ജയ്ഖാനും സമാനമായി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. വികാരാധീനമായ സാഹചര്യത്തിൽ കെ.സി വേണുഗോപാൽ ഇടപെട്ടതോടെയാണ് ആ തീരുമാനം ഉണ്ടായത്.

Tags :

Recent News

Advertisement