തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ഉറപ്പായും ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോൺഗ്രസിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ശിവകുമാർ അറിയിച്ചു.സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമാണെന്നും പറഞ്ഞു.
ദീർഘവീക്ഷണമുള്ള സർക്കാരിനെ ആണ് നാടിന് ആവശ്യം. എന്നാൽ മാത്രമേ ആരോഗ്യ – ഐടി – കാർഷിക രംഗങ്ങളിൽ മുന്നോട്ട് പോകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം-ബിജെപി ഡീൽ ആരോപണവുമായി പ്രിയങ്ക ഗാന്ധിയും മുൻപ് രംഗത്തുവന്നിരുന്നു.




