കണ്ണൂർ: കോൺഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ട് തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് എൽഡിഫ്. ലഭിച്ച ഫണ്ടിന്റെ കണക്കുകൾ അവതരിപ്പിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടാകുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാൾ നല്ലതെന്നും പരിഹസിച്ചു. അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും സനോജ് തുറന്നടിച്ചു.
തെരഞ്ഞെടുപ്പില്‍ തടി തപ്പാനുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്. രണ്ട് ജില്ലകളിൽ നിന്നും ഡിവൈഎഫ്‌ഐ പിരിച്ച പണം പോലും കേരളത്തിൽ നിന്നും കോൺഗ്രസിന് പിരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പുനർജനിയുടെ കല്ലിന് മുകളിൽ പുല്ല് വളർന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സണ്ണി ജോസഫും എം എം ഹസനും കെ സുധാകരനും പണം പിരിച്ച് മുക്കിയെന്നും സനോജ് ആരോപിച്ചു.



