കോട്ടയം: കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവെന്ന് രാഹുല്‍ ഗാന്ധി. പുതുപ്പള്ളിയില്‍ യുഡിഎഫ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനും KC വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു.
വനിതാ മുഖ്യമന്ത്രി വേണം. പക്ഷേ അത് പറയുമ്പോള്‍ കയ്യടിക്കുന്നത് പുരുഷന്മാരല്ല. അത് കൊണ്ടാണ് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഉറപ്പ് പറയുന്നത്. ക്ഷേമപെന്ഷന് 3000 രൂപയായി ഉയര്‍ത്തും. യുവാക്കള്‍ക്ക് 5 ലക്ഷം രൂപ പാലിച്ച രഹിത വായ്പ നല്‍കും.
കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ത്തു. ചികിത്സക്ക് ചിലവ് കൂടി വരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്ക് വേണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.


